ബൈബിൾ പകർത്തി എഴുതി ചൊവ്വൂർ ഇടവകയിലെ 23 പേർ
1489863
Wednesday, December 25, 2024 12:53 AM IST
ചൊവ്വൂർ: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഇടവകയിൽ ബൈബിൾ പകർത്തി എഴുതിയ 23 പേരെ സ്നേഹസ്പന്ദനം പാരിഷ് ബുള്ളറ്റിൻ കമ്മിറ്റി ആദരിച്ചു.
പള്ളി കോൺഫറൻസ് ഹാളിൽ ചേർന്ന അനുമോദന യോഗത്തിൽ ഇടവക വികാരി ഫാ. ജോൺസൺ കുണ്ടുകുളം സന്ദേശം നൽകുകയും ബൈബിൾ പകർത്തി എഴുതിയവരെ ആദരിക്കുകയും ചെയ്തു.
ഹോളി ഫാമിലി കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ഷാൻസി ജോർജ്, ഷീല ബോസ്കോ, ഡെന്നി വടക്കേത്തല, ലീന ജോസ്, പ്രീറ്റ് ജെ മുരിയാടൻ, ഫ്രാൻസിസ് പിടിയത്ത്, ബിനോയ് പെരുമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
ബൈബിൾ പകർത്തി എഴുതിയ വ്യക്തികൾക്ക് വികാരി നൽകുന്ന കാഷ് അവാർഡും ബുള്ളറ്റിൻ കമ്മിറ്റി നൽകുന്ന മെമന്റോയും വിതരണം ചെയ്തു.