ക്രിസ്മസ് ആഘോഷം
1490308
Friday, December 27, 2024 8:45 AM IST
ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷവും അവാര്‍ഡ് ദാനവും നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പ്രവാസി ബിസിനസുകാരന് സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേത്തലക്ക് ലെജൻഡ് ഓഫ് ദി ഇയര്‍ അവാര്‍ഡും രഞ്ചി ആന്റണി അക്കരക്കാരന്‍ സോഷ്യല്‍ അച്ചീവ്മെന്റ്് അവാര്‍ഡും ചെയര്‍പേഴ്സണ്‍ സമ്മാനിച്ചു.
കെ.എഫ്. റോബര്‍ട്ട്, അഷിത കെ. ആസാദ്, അഥീന തോട്ടാന്‍, അലീന ടോണി, ടി.എ. അമല്‍, ജിഫി കരീം എന്നിവരെ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ ആദരിച്ചു. നൂറോളം കുടുംബങ്ങള്‍ക്ക് നല്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു.
സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു. ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു.
ക്രിസ്മസ് ആഘോഷ ജനറല്‍ കണ്‍വീനര്‍ ലൈജു വര്‍ഗീസ് നെയ്യന്, വനിത വിംഗ് കണ്‍വീനര്‍ വിനീത സെന്റില്‍, ഷാജന് ചക്കാലക്കല്‍, സ്രെകട്ടറി നിധീഷ് കാട്ടില്‍, ട്രഷറര്‍ ടി.ആര്. ബിബിന്‍ എന്നിവര്‍ സംസാരിച്ചു.
തവനിഷ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബിആര്‍സിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി ക്രൈസ്റ്റ് കോളജിലെ സന്നദ്ധ സംഘടനയായ തവനിഷ് ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി.
തവനിഷിന്റെ കോ ഓര്‍ഡിനേറ്റര്‍ മൂവീഷ് മുരളി സ്റ്റുഡന്റ് സെക്രട്ടറി സജില്‍ അമിഷ, അഡ്വ. വി.പി. ലൈസന് എന്നിവര്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസിന്റെ സാന്നിധ്യത്തില്‍ ബിആര്‍സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്. സത്യപാലന് കുട്ടികള്‍ക്കായുള്ള മധുരം കൈമാറി. ബിആര്‍സി സ്റ്റാഫുകള്‍ ആയ ബിമല്‍, കൃഷ്ണ, ലിന്, സുജാത എന്നിവര്‍ കേക്ക് ഏറ്റുവാങ്ങി.
എടമുട്ടം ഫ്രണ്ട്സ് കൂട്ടായ്മ
ചെന്ത്രാപ്പിന്നി: ആൽഫയിലെ അച്ചനമ്മമാരോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് എടമുട്ടം ഫ്രണ്ട്സ് കൂട്ടായ്മ.
ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് എടമുട്ടം ആൽഫ പാലിയേറ്റീവ് കെയറിലെ അന്തേവാസികളയ അച്ചനമ്മമാരോടൊപ്പം ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ, ആൽഫയിലെ പ്രായം കൂടിയ അമ്മയും ചേർന്ന് കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കഴിമ്പ്രം ദിലീപ്, അശ്വതി ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും മധു പണിക്കശേരിയുടെ സാക്സ്ഫോൺ വായനയോടൊപ്പം കുട്ടൻ ചെന്ത്രാപ്പിന്നിയുടെ ചെണ്ടമേളവും ആഘോഷത്തിന് മാറ്റ് കൂട്ടി.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ആർ .ജിത്ത് മുഖ്യാതിഥിയായി. ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡന്റ്് ഷാഹിൽ പുതിയ വീട്ടിൽ, സെക്രട്ടറി അക്ഷയ്, കൺവീനർ ബെന്നി ആലപ്പാട്ട്, ട്രഷറർ പി.എം. ആദർശ്, ഷെമീർ എളേടത്ത്, ഫ്രണ്ട്സ് ഗ്രൂപ്പ് അംഗങ്ങളായ എം.വി.നൗഷാദ്, വി.പി.എസ്.ആരാദ്, വി.കെ.അലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.
അന്നം ചാരിറ്റബിള്‍ ട്രസ്റ്റ്
ഇരിങ്ങാലക്കുട: അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളാങ്ങല്ലൂരിന്റെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ കൈതാരത്ത് സാനി സാലി ദമ്പതികള്‍ വിവിധ അനാഥാലയങ്ങളിലേക്കും പാവപ്പെട്ട കുടുംബങ്ങളിലേക്കും കാരുണ്യപ്രവര്‍ത്തന സഹായങ്ങള്‍ കൈമാറി.
പ്രവര്‍ത്തനങ്ങള്‍ക്ക് അന്നം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ആന്റോ കോലങ്കണ്ണി, ജെയ്സണ്‍ പെഴോലിപ്പറമ്പില്, സാനി കൈതാരത്ത്, ഫ്രാന്‍സിസ് കൂളിയാടന്‍, സമദ് എന്നിവര്‍ നേതൃത്വം നല്കി.