തൃശൂർ പ്രസ് ക്ലബിൽ ക്രിസ്മസ് ആഘോഷം
1489793
Tuesday, December 24, 2024 7:41 AM IST
തൃശൂർ: ക്രിസ്മസ് ഐക്യത്തിന്റെ സന്ദേശമാണെന്നും കുടുംബത്തിലും സമൂഹത്തിലും ഒരുമയുണ്ടാകുന്പോഴാണു സമാധാനം പുലരുന്നതെന്നും റവ. ഡോ. പോൾ പൂവത്തിങ്കൽ. സംഗീതത്തിലെന്നപോലെ സമൂഹത്തിലും സ്വരച്ചേർച്ചയുണ്ടാകണം. ഐക്യമുള്ളിടത്തെ സന്തോഷം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ് ക്ലബിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നടി ശ്രവണ, ആയുർജാക്ക് ഫാം ഉടമ വർഗീസ് തരകൻ എന്നിവർക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പ്രസ് ക്ലബ് പാട്ടു ക്ലബിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നുമൊരുക്കി.
ആയുർജാക്ക് ഫാമിൽനിന്നുള്ള പ്ലാവിൻതൈകളും മാധ്യമപ്രവർത്തകർക്കു വിതരണം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലൻ, പ്രസിഡന്റ് എം.ബി. ബാബു എന്നിവർ പ്രസംഗിച്ചു.