ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ലി​ന്യ പ്ര​ശ്‌​ന​ത്തക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യ്ക്കി​ട​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യെച്ചൊ​ല്ലി പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ ങ്ങ​ള്‍ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ല്‍ ക​ലാ​ശി​ച്ചു. പൊ​റ​ത്തൂ​ച്ചി​റ​യി​ലെ മാ​ലി​ന്യപ്ര​ശ്‌​ന​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ സി.​സി. ഷി​ബി​നോ​ട് ഫ​യ​ല്‍ നോ​ക്കി​യി​ട്ട് പ​റ​യാ​മെ​ന്ന ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നു കാ​ര​ണ​മാ​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​മാ​ണി​ ച​മ​യു​ക​യാ​ണെ​ന്നും അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ.​ആ​ര്‍. വി​ജ​യ, സി.​സി. ഷി​ബി​ന്‍ എ​ന്നി​വ​ര്‍ വി​മ​ര്‍​ശി​ച്ചു.

എ​ന്നാ​ല്‍ മാ​ലി​ന്യ പ്ര​ശ്‌​നം അ​ജ​ൻഡയി​ല്‍ ഇ​ല്ലാ​ത്ത​താ​ണെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം സൂ​പ്പർവൈ​സ​റു​ടെ അ​ഭാ​വ​ത്തി​ല്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നു വി​ഷ​യം അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രെ പേ​ടി​പ്പി​ക്ക​രു​തെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ എം.​ആ​ര്‍. ഷാ​ജു, ബി​ജു പോ​ള്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. മാ​ലി​ന്യ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചുവ​രു​ന്നു​ണ്ടെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു.

മാ​സ​ങ്ങ​ള്‍​ക്കുമു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ഷീ ​ലോ​ഡ്ജി​ന്‍റെ ബൈ​ലോ​യ്ക്ക് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി. ഷീ ​ലോ​ഡ്ജ് ഇ​നി​യും തു​റ​ന്നുകൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു ഭ​ര​ണ​സ​മി​തി​യു​ടെ വീ​ഴ്ച​യാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

പ​ണിപൂ​ര്‍​ത്തി​യാ​കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്ത​രു​തെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ന്ന് ബി​ജെ​പി അം​ഗം സ​ന്തോ​ഷ് ബോ​ബ​നും പ​റ​ഞ്ഞു. ഷീ ​ലോ​ഡ്ജ് കെ​ട്ടി​ട​ത്തി​ന് ന​മ്പ​ര്‍ ഇ​ട്ടുക​ഴി​ഞ്ഞെന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ണ​ക്ഷ​നും ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി അ​നു​മ​തി​യും മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നും ലേ​ലന​ട​പ​ടി​ക​ള്‍ ഫെ​ബ്രു​വ​രി​യി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി​ശ​ദീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ആ​റാം വാ​ര്‍​ഡി​ലു​ള്ള പൈ​ക്കാ​ടം ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃസ​മി​തി​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.