പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
1490336
Friday, December 27, 2024 11:59 PM IST
മാള: മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ അന്തരിച്ചു. മാള പാറേക്കാട്ടിൽ കുഞ്ഞുവറീത് ജോസ്(77) ആണ് അന്തരിച്ചത്.
നവംബർ 16ന് മാള ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ നിന്ന് ഭാര്യയുടെ കല്ലറയിൽ തിരികത്തിക്കുന്നതിനിടയിൽ അടുത്ത കല്ലറയിലെ മെഴുകുതിരിയിൽ നിന്ന് മുണ്ടിൽ തീ പടർന്നായിരുന്നു അപകടം.
ഗുരുതരമായി പൊള്ളലേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് മാള ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: വിപിൻ, റോബിൻ, വിപിത. മരുമക്കൾ: ബിന്ദു, ജാസ്മിൻ, ജിജോ ചേര്യേക്കര.