സൈമൺ ബ്രിട്ടോ സ്മാരക പുരസ്കാരം ഡോ. പി. ഭാനുമതിക്ക്
1489865
Wednesday, December 25, 2024 12:53 AM IST
ഒല്ലൂർ: സൈമൺ ബ്രിട്ടോ സൗഹൃദ കൂട്ടായമയുടേയും കെ. മാധവൻ സ്മാരകവായനശാലയുടേയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൈമൺ ബ്രിട്ടോ സ്മാരക സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഡോ. പി. ഭാനുമതി ടീച്ചർക്ക് നൽകും.
29ന് തെക്കേ അഞ്ചേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ റവന്യുമന്ത്രി അഡ്വ. കെ രാജൻ പുരസ്കാരം നൽകും.
ചെറിയാൻ. ഇ. ജോർജ് അധ്യക്ഷത വഹിക്കും. ഡോ. പ്രവീൺ ലാൽ മുഖ്യപ്രഭാഷണം നടത്തും.