ഭിന്നശേഷിക്കാർക്ക് മേലൂർ ലയൺസ് ക്ലബിന്റെ ക്രിസ്മസ് സമ്മാനം
1489800
Tuesday, December 24, 2024 7:41 AM IST
മേലൂർ: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് മേലൂർ ലയൺസ് ക്ലബിന്റെ ക്രിസ്മസ് സമ്മാനം. തിരുപ്പിറവിയുടെ നന്മകൾ വിളിച്ചോതി മേലൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ഭിന്നശേഷിക്കാരായ കുട്ടികളെ വിനോദയാത്ര കൊണ്ടുപോയി ലയൺസ് ക്ലബ് മാതൃകയായത്. ചാവക്കാട് മറൈൻ വേൾഡ് കാണാനാണ് അവസരമൊരുക്കിയത്.
മേലൂർ പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സതി, ലയൺസ് ക്ലബ് പ്രസിഡന്റ് ജോഷി ചുങ്കൽ, സെക്രട്ടറി ജോസ് മേലേടൻ, ഐസിഡിഎസ് സൂപ്പർവൈസർ ജിംസി, കൗൺസലർ ഷിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും യാത്രയിൽ പങ്കെടുത്തു.