ചേർപ്പില്‍ ആളില്ലാത്ത വീട്ടിൽ മൂന്നംഗസംഘത്തിന്റെ മോഷണശ്രമം
1489428
Monday, December 23, 2024 4:15 AM IST
ചേർപ്പ്: ഭഗവതിക്ഷേത്രത്തിന് സമീപം ആൾത്താമസമില്ലാത്തവീട്ടിൽ മോഷണശ്രമം. പഴയേടത്ത് മനയ്ക്കൽ ശങ്കരൻനമ്പൂതിരിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
ഇവർ വിദേശത്താണ്. ടോർച്ചിന്റെ വെളിച്ചത്തിൽ ബാഗും കോട്ടും മുഖമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മൂന്നംഗ സംഘത്തിന് മോഷണംനടത്താൻ സാധിച്ചില്ല. വീടിന്റെമുന്നിലെ സിസിടിവി കാമറകള്‍ മോഷ്ടാക്കൾ തകർത്തു. കഴിഞ്ഞ 17ന് രാത്രിയാണ് മോഷണശ്രമംനടന്നതെന്ന് സിസിസിടിവി യിലൂടെ വ്യക്തമായി. സമീപത്തെ പടിഞ്ഞാട്ടുമുറി സെന്ററിലെ സ്വകാര്യ കുറിക്കമ്പനിയിലും ഈ ദിവസം മോഷണശ്രമം നടന്നു. വീട്ടിൽ ചേർപ്പ് പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധനനടത്തി.