ദേവാലയങ്ങളിൽ തിരുനാൾ
1490310
Friday, December 27, 2024 8:45 AM IST
അമ്പനോളി പള്ളി
കോടാലി: അമ്പനോളി സെന്റ് ജോർജ് ഇടവകദേവാലയത്തിൽ വിശുദ്ധ സെബസ്ത്യനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കൊടിയേറ്റത്തിനും തുടര്‍ന്നുനടന്ന വിശുദ്ധ കുര്‍ബാനയ്ക്കും മറ്റു തിരുക്കർമങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ആഷിൽ കൈതാരൻ സഹകാർമികനായി.
ജനുവരി നാലിന് അമ്പുതിരുനാൾദിനത്തില് രാവിലെ ഏഴിന് ആഘോഷമായ തിരുനാൾകുർബാനയ്ക്ക് തുമ്പൂര്‍ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്നു വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ് നടക്കും. രാത്രി 9.30 ന് യൂണിറ്റുകളിൽ നിന്ന് അമ്പുപ്രദക്ഷിണം പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ അഞ്ചിന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് അങ്കമാലി സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വിനിൽ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. പുളിങ്കര പള്ളി വികാരി ഫാ. ജിജി കുന്നേല്‍ സന്ദേശം നല്‍കും. വൈകുന്നേരം 3.30 ന്റെ വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിസാന്ദ്രമായ പ്രദക്ഷിണവും തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ ഗാനമേളയും ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ആഷിൽ കൈതാരൻ, ജനറല്‍ കൺവീനർ സിന്റോ മാമ്പ്രക്കാരൻ, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ആന്റു കോയിക്കര, കൈക്കാരന്മാരായ ബെന്നി കോട്ടവളപ്പിൽ, ലിജോ മംഗലൻ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കല്ലംകുന്ന് പള്ളി
കല്ലംകുന്ന്: കല്ലംകുന്ന് പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. ജോസഫ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.
ജനുവരി നാല്, അഞ്ച്, ആറ് തിയതികളിലാണ് തിരുനാള്‍. ജനുവരി നാലുവരെ ദിവസവും രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. നാലിനു രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്കു ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 7.50ന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് കൂടുതുറക്കല്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.
തിരുനാള്‍ദിനമായ അഞ്ചിന് രാവിലെ 10ന് പ്രസുദേന്തിവാഴ്ച തുടര്‍ന്ന് ആഘോഷമായ തിരുനാള്ദിവ്യബലിക്ക് ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി സന്ദേശം നല്‍കും. വൈകീട്ട് 4.30ന് തിരുനാള്‍പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണ സമാപനം, തിരുശേഷിപ്പിന്റെ ആശീര്‍വാദം, വര്‍ണമഴ, ബാൻഡ്് മേളം. ആറിനു മരിച്ചവരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.30നു ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ്.
12ന് തിരുനാള്‍ എട്ടാമിടദിനത്തില്‍ രാവിലെ ഏഴിനു ദിവ്യബലി, ലദീഞ്ഞ്, നൊവേന. പള്ളി ചുറ്റി പ്രദക്ഷിണം.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജിജോ മേനോത്ത്, ജനറല്‍ കണ്‍വീനര്‍ പൊഴോലിപ്പറമ്പില്‍ വറീത് ജോര്‍ജ്, കൈക്കാരന്മാരായ പൊഴോലിപ്പറമ്പില്‍ റാഫേല്‍ ജോസ്, പൊഴോലിപ്പറമ്പില്‍ ജോസഫ് ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.
പുല്ലൂര്‍ പള്ളി
പുല്ലൂര്‍: സെന്റ്് സേവ്യേഴ്സ് ഇടവകദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറപ്പിതാവിന്റെയും തിരുനാളിനു കൊടിയേറി. 28, 29, 30 തീയതികളിലാണ് തിരുനാള്‍.
തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, അമ്പ് വെഞ്ചരിപ്പ്, തിരുസ്വരൂപ പ്രതിഷ്ഠ, യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ഏഴിനും 11നും ഇടയില്‍ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
തിരുനാള്‍ദിനമായ 29ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് വികാരി റവ.ഡോ. ജോയ് വട്ടോലി സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. 10ന് കാഴ്ചസമര്‍പ്പണം, പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി എന്നിവക്ക് ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ലിജോ കരുത്തി സന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. വില്‍സണ്‍ കോക്കാട്ട് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് തിരുനാള്‍പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വര്‍ണമഴ. 30ന് രാവിലെ ആറിന് ദിവ്യബലി, ഏഴിന് പരേതര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, വൈകീട്ട് 6.30ന് കൊച്ചിന് കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.