ബൈക്കപകടത്തിൽ കൊരട്ടി സ്വദേശിയായ വൈദിക വിദ്യാർഥി മരിച്ചു
1490052
Friday, December 27, 2024 12:30 AM IST
കാെരട്ടി: ബംഗളൂരുവിൽ ബൈക്കപകടത്തിൽ കൊരട്ടി പള്ളിക്കുളം സ്വദേശിയായ വൈദിക വിദ്യാർഥി മരിച്ചു. നാൽപ്പാട്ട് ജാേർജിന്റെയും കറുകുറ്റി ചിറക്കപ്പറമ്പിൽ മിനിയുടെയും മകൻ ബ്രദർ ഡാനിൽ നാൽപ്പാട്ടാണ്(27) മരിച്ചത്. കൊച്ചി സിഎംഐ സേക്രഡ് ഹാർട്ട് പ്രോവിൻസ് അംഗവും ധർമാരാമിൽ ഒന്നാം വർഷ തിയോളജി വിദ്യാർഥിയുമാണ്.
ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം. ഡാനിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.സംസ്കാരം നടത്തി. സഹോദരൻ: അനിൽ (സിംഗപ്പൂർ).