എം.ടി. വാസുദേവന്‍നായരുടെ വിയോഗം: വര്‍ണക്കുട സാംസ്കാരികോത്സവത്തിന്റെ പരിപാടികള്‍ മാറ്റിവച്ചു
1490311
Friday, December 27, 2024 8:45 AM IST
ഇരിങ്ങാലക്കുട: എംടിയുടെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇരിങ്ങാലക്കുടയില്‍ നടന്നുവരുന്ന വര്‍ണക്കുട സാംസ്കാരികോത്സവത്തിന്റെ രണ്ടുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചു.
ഇന്നലത്തെയും ഇന്നത്തെയും പരിപാടികള്‍ മാറ്റിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു. 28, 29, 30 തീയതികളിലേക്കാണ് പരിപാടികള്‍ മാറ്റിയിട്ടുള്ളത്. മെഗാ ഇവന്റുകളായ സിത്താര കൃഷ്ണകുമാറിന്റെ മ്യൂസിക് ബാന്‍ഡ് 28നും ആല്‍മരം മ്യൂസിക് ബാന്‍ഡ് 29 നും ഗൗരിലക്ഷ്മി നയിക്കുന്ന ഡാന്‍സ് മ്യൂസിക് ബാന്‍ഡ് 30 നും നടക്കുമെന്നു മന്ത്രി അറിയിച്ചു.
സംഘാടകരും ജനപ്രതിനിധികളുമായ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.