ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു
1489564
Monday, December 23, 2024 10:45 PM IST
കയ്പമംഗലം: പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ എസ്എൻ പുരം അഞ്ചങ്ങാടിയിൽ ലോറിക്കുപിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു.
കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിന്റെ മകൻ അഫ്നാൻ റോഷൻ(16) ആണ് മരിച്ചത്. നിലവിൽ പെരിഞ്ഞനം കിഴക്ക് താമസിച്ചുവരികയായിരുന്നു ഇവർ.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്കൂളിനു മുന്നിലായിരുന്നു അപകടം.
പത്താഴക്കാട് ദയ ആംബുലൻസ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫ്നാൻ മരിച്ചു. പെരിഞ്ഞനം ആർഎം ഹൈസ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർഥിയാണ്.