വീട്ടമ്മയെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
1489872
Wednesday, December 25, 2024 12:53 AM IST
ചാലക്കുടി: വീട്ടമ്മയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെ യ്ത പ്രതി അറസ്റ്റിൽ.
വെള്ളാങ്കല്ലൂർ നടവളപ്പിൽ പ്രജിത്ത് (22) നെയാണ് ചാലക്കുടി ഡിവൈഎസ് പി കെ. സുമേഷ് അറസ്റ്റുചെയ്തത്. വീട്ടമ്മയുടെ ലൈംഗിക ദൃശ്യങ്ങൾ വീഡിയോ എടുത്ത് അതിന്റെ സ് ക്രീൻ ഷോട്ടെടുത്ത് പ്രദർശിപ്പിക്കുകയും വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആറര പവൻ സ്വർണവും പതിമൂന്നര ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്്.
സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന പ്രജിത്ത് 2018 ലാണ് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കുകയായിരുന്നു.
പണയം വച്ച സ്വർണാഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ ത്തുടർന്നാണു വീട്ടമ്മ പോലീസിൽ പരാതി നല്കിയത്.