പുതുമകളുടെ പുൽക്കൂടുമായി അമല
1489794
Tuesday, December 24, 2024 7:41 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ചു പുൽക്കൂട് ഒരുക്കി. പുൽക്കൂട്ടിൽ മാതാവിന്റെ പൂർണകായപ്രതിമ ഉണ്ണിയേശുവിനൊപ്പം കിടക്കുന്ന രീതിയിലാണ് ഒരുക്കിയത്. കിടക്കുന്ന രീതിയിലുള്ള മാതാവിന്റെ രൂപം ഇന്ത്യയിൽതന്നെ അപൂർവമാണ്. ജീവനുള്ള മുയലും കിളികളും പുൽക്കൂടിനെ സജീവമാക്കുന്നു.