വലിയ കുടുംബങ്ങൾ സമൂഹനന്മയ്ക്ക്: മാർ ആൻഡ്രൂസ് താഴത്ത്
1489795
Tuesday, December 24, 2024 7:41 AM IST
തൃശൂർ: വലിയ കുടുംബങ്ങൾ സമൂഹത്തിന്റെ നന്മയ്ക്ക് അത്യാവശ്യമെന്നു ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. 2000നു ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതലും മക്കളുള്ളവരുമായ കുടുംബങ്ങളുടെ സംഗമമായ ല്ഹയിം മീറ്റ് 2024 തൃശൂർ വ്യാകുല മാതാവിൻ ബസിലിക്കഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വീഡിയോ സന്ദേശം നൽകി.
പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ കാർമികത്വംവഹിച്ച ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിച്ചു. മാർ ആൻഡ്രൂസ് താഴത്ത്, ഒന്‍പതു ക്കളുള്ള കുടുംബത്തിലെ ഇളയ പുത്രനൊപ്പം അതിരൂപത ജോണ്‍പോൾ പ്രോലൈഫ് സമിതിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ദീപം തെളിയിച്ചു. ജീവസംരക്ഷണ മേഖലയിൽ സേവനമനുഷ്ഠിച്ച മാത്യൂസിനുള്ള മരണാനന്തര ബഹുമതിയുടെ ഭാഗമായ പ്രശംസാപത്രവും മെമന്റോയും ഭാര്യ റോസിലി മാത്യു ഏറ്റുവാങ്ങി.
പൗരോഹിത്യ സിൽവർജൂബിലി ആഘോഷിക്കുന്ന പ്രോലൈഫ് ഡയറക്ടർ ഫാ. ഡെന്നി താണിക്കലിനെയും പൊന്നാട അണിയിച്ചു.
ജന്മദിനം ആഘോഷിച്ച മാർ ആൻഡ്രൂസ് താഴത്തിനെ ജോണ്‍പോൾ പ്രോലൈഫ് സമിതിക്ക് വേണ്ടി ഡയറക്ടർ ഫാ. ഡെന്നിതാണിക്കൽ പൊന്നാടയണിയിച്ചു.
കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, സെക്രട്ടറി ജോജു ജോസ്, കണ്‍വീനർ പ്രിൻസ് കാരേക്കാട്ട്, കുടുംബ കൂട്ടായ്മ കണ്‍വീനർ ഷിന്റോ മാത്യു, സംഘടന ഏകോപനസമിതി കണ്‍വീനർ ഡോ. ടോണി ജോസഫ്, ഇ.സി. ജോർജ് പ്രസംഗിച്ചു.