ലഹരി യുവതലമുറയെ ആത്മഹത്യയിലേക്കു നയിക്കുന്നു: മാർ ടോണി നീലങ്കാവിൽ
1489792
Tuesday, December 24, 2024 7:41 AM IST
തൃശൂർ: മദ്യ- രാസലഹരിവസ്തുക്കൾ യുവതലമുറയെ ആത്മഹത്യയിലേക്കു നയിക്കുന്നുവെന്ന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ.
കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപത മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസയജ്ഞത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി.
അതിരൂപത ഡയറക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ, അഡ്വ. തോമസ് തിരുത്തിപ്പറന്പ്, ഇടവക വികാരി ഫാ. അഡ്വ. ഫ്രാങ്കോ പുത്തിരി, ജിൻസി ജോയ്സൺ, എം.കെ. മുഹമ്മദ്കുട്ടി ഹാജി, ടി.എസ്. അബ്രഹാം, സിജോ ഇഞ്ചോടിക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു. വേലൂർ ഫൊറോന വികാരി ഫാ. റാഫേൽ താണിശേരി, സിസ്റ്റർ എൻഡ്വീസ് സിഎസ്സി, കെ.എ. ജോൺസൺ, തോബിയാസ് ആലപ്പാട്ട്, ജേക്കബ് ആലപ്പാട്ട്, കൊച്ചുവർക്കി തരകൻ, ജോഷി വല്ലച്ചിറക്കാരൻ തുടങ്ങിയവർ നേതൃത്വം നല്കി. ഇരുപതോളമാളുകൾ ഉപവസിച്ചു.