"കടൽ തിളയ്ക്കുന്ന ചെമ്പാണ്' ഫോട്ടോഗ്രഫി പ്രദർശനം തുടങ്ങി
1489870
Wednesday, December 25, 2024 12:53 AM IST
കൊടുങ്ങല്ലൂർ: പോർച്ചുഗീസ് കാലഘട്ടത്തിൽ കൊച്ചി, കൊടുങ്ങല്ലൂർ തീരദേശത്തെ ലാറ്റിൻ ക്രി സ്ത്യൻ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട നൃത്ത - സംഗീത - നാടക സംയോജനകലയാണ് ചവിട്ടു നാടകം.
തീരപ്രദേശമായ ചെല്ലാനം മേഖലയിലെ ചവിട്ടുനാടക കലാപ്രവർത്തകരിൽ പലരും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളുമാണ്. പാർശ്വവത്കരിക്കപ്പെട്ട ആ മനുഷ്യരുടെ ജീവിതത്തിലേക്ക് ആഴത്തിൽ എത്തിനോക്കുന്ന, കെ.ആർ. സുനിലിന്റെ "കടൽ തിളയ്ക്കുന്ന ചെമ്പാണ്' എന്ന ഫോട്ടോഗ്രഫി പരമ്പരയുടെ പ്രദർശനം കൊടുങ്ങല്ലൂരിലെ മുസിരിസ് കനാൽ ഓഫീസിൽ ആരംഭിച്ചു. 29 വരെയാണു പ്രദർശനം.
പ്രദർശനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ് ഘാടനം ചെയ്തു. ഡോ. ഇല്യാസ്, ഡോ. സൈദ്, പ്രഫ. ഷാജി ജോസഫ്, അനൂപ്കുമാരൻ, മുസിരിസ് പ്രോജക്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.