ചാലക്കുടിയിൽ മെഗാ കരോൾ വർണാഭമായി
1489798
Tuesday, December 24, 2024 7:41 AM IST
ചാലക്കുടി: ടൗണിൽ അഹ്ലാദം പകർന്ന് ക്രിസ്മസ് മെഗാ കരോൾ. ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ കരോൾ നയന മനോഹരമായി. നൂറുകണക്കിന് സാന്തോ ക്ലോസുമാർ, ക്രിസ്മസ് ഗാനത്തോടപ്പം ചുവടുവെച്ചു. ചട്ടയും മുണ്ടും ധരിച്ച അമ്മമാർ നൃത്തചുവടുകളുമായി അണി നിരന്നു. ക്രിസ്മസ് തൊപ്പിയണിഞ്ഞ യുവതിയുവാക്കൾ ആടിയും പാടിയും മനം കവർന്നു. നിശ്ചലദൃശ്യങ്ങളും കരോളിനെ ആകർഷണീയമാക്കി നോർത്ത് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മെഗാ കരോൾ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു.
വികാരി ഫാ. വർഗീസ് പാത്താടൻ, അസി വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ, കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.