വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
1490051
Friday, December 27, 2024 12:30 AM IST
ചേറ്റുവ: വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. ചുള്ളിപ്പടി കാക്കനാട് ക്ഷേത്രത്തിനു സമീപം വലിയകത്ത് പുളിക്കകടവിൽ ബാപ്പു മകൻ കുഞ്ഞുമോൻ(81) ആണ് മരിച്ചത്. കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി വാടാനപ്പള്ളിയിൽ എത്തിയതായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് രാവിലെ ചേറ്റുവ ജുമാമസ്ജിദിൽ. ഭാര്യ: സഫിയ. മക്കൾ: മുജീബ്, ഷിജീബ്, ആരിഫ. മരുമക്കൾ: നൗഷാദ്, ഷബിത, നസി.