നീരുറവ സംരക്ഷണം : കുറുമാൽകുന്ന് മാതൃക സന്ദർശിച്ച് എൻസിസി കേഡറ്റുകൾ
1490319
Friday, December 27, 2024 8:45 AM IST
പേരാമംഗലം: പേരാമംഗലം ശ്രീദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന എൻസിസി ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ കുറുമാൽകുന്നിലെ ആയുർ ജാക്ക് ഫാം സന്ദർശിച്ചു. ജലസംരക്ഷണത്തോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കർഷകനായ വർഗീസ് തരകൻ ആരംഭിച്ച ആയുർ ജാക്ക് പ്ലാവുകളുടെ തോട്ടം കേഡറ്റുകൾക്ക് ഒരു പുതിയ അനുഭവമായി.
ക്യാമ്പ് കമാൻഡിംഗ് ഓഫീസർ കേണൽ എം.ടി. ബ്രിജേഷ്, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ്ക്യാപ്റ്റൻ ഡോ. ജെയ്സൺ എന്നിവർ സന്ദർശനത്തിന് നേതൃത്വംനൽകി. 500ലധികം കേഡറ്റുകൾ സന്ദർശനത്തിൽ പങ്കാളികളായി. ഓഫീസർമാരായ പ്രവീൺ, എം. എസ്. രാജു, അസീസ്, സുഖിൽ, സുമംഗല, ധന്യ എന്നിവർ കേഡറ്റുകളെ അനുഗമിച്ചു.