ക്രിസ്മസ് - പുതുവത്സര ആഘോഷം
1489861
Wednesday, December 25, 2024 12:53 AM IST
നെട്ടിശേരി
ജനകീയകൂട്ടായ്മ
തൃശൂർ: നെട്ടിശേരി ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ നെട്ടിശേരി കുറ്റുമുക്ക് പാടത്തു സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സര ആഘോഷം പാപ്പായും കൂട്ടുകാരും മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാർ ഉദ്ഘാടനം ചെയ്തു. ജെൻസൻ ജോസ് കാക്കശേരി അധ്യക്ഷത വഹിച്ചു.
പാപ്പാവേഷം അണിഞ്ഞ ശശി നെട്ടിശേരി കൂട്ടുകാർക്കൊപ്പം ആടിയും പാടിയും സമ്മാനങ്ങൾ നൽകിയും ആഘോഷങ്ങൾ വർണാഭമാക്കി. റിട്ട. മേജർ കെ.കെ. ഉണ്ണികൃഷ്ണൻ, എ. അഭിലാഷ്, കെ. ഗോപാലകൃഷ്ണൻ, ടി. ശ്രീധരൻ, യു. വിജയൻ, ഫ്രാൻസിസ് പെല്ലിശേരി, ജോർജ് മഞ്ഞിയിൽ, എൻ.പി. രാമചന്ദ്രൻ, അനിൽകുമാർ തെക്കൂട്ട്, സി. പഴനിമല, സണ്ണി രാജൻ, ചന്ദ്രൻ വെളുത്തേടത്ത്, ഇന്ദിര സുബ്രഹ്മണ്യൻ, ഷീല, ചന്ദ്രൻ കോച്ചാട്ടിൽ, ചന്ദ്രഹാസൻ തുടങ്ങിയവർ നേതൃത്വം നൽകി.
പൂത്തുമ്പി കലോത്സവവും ക്രിസ്മസ് ആഘോഷവും
ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ ബ്ലാങ്ങാട് ഗവ. ഫിഷറീസ് യുപി സ്കൂളിൽ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർഥികൾക്കായി "പൂത്തുമ്പി' എന്ന പേരിൽ ഭിന്നശേഷി കലോത്സവവും ക്രിസ്മസ് ന്യൂയർ ആഘോഷവും സംഘടിപ്പിച്ചു . എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ക്രിസ്മസ് കരോൾ
ഷോഷയാത്ര
എരുമപ്പെട്ടി: പതിയാരം സെന്റ്് ജോസഫ് ഇടവക ദേവാലയത്തിൽ ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് ക്രിസ്മസ് കരോൾ ഘോഷയാത്ര സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ലിയോ പുത്തൂർ സന്ദേശം നൽകി. പരിപാടികൾക്ക് കൈക്കാരന്മാരായ ഔസേപ്പ് ലേവി, ഡേവിസ് സതീഷ്, ഫ്രാൻസിസ് വിൻസൻ, സണ്ണി ആൻസൺ, സിസ്റ്റർ രശ്മി, റോബിൻ റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.
ആൽഫ പാലിയേറ്റിവ്
ചേലക്കര: ആൽഫാ പാലിയേറ്റിവ് ക്രിസ്മസ് പുതുവത്സര ആഘോഷം ചേലക്കര ആൽഫാ പാലിയേറ്റീവ് ലിങ്ക് സെന്ററിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലയൺസ് ക്ലബ് റീജണൽ പ്രസിസന്റ് മത്തായി ഉദ്ഘടാനം നിർവഹിച്ചു. പ്രസിഡന്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷത വഹിച്ചു.