ബ്ലോക്ക് കേരളോത്സവം: കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാർ
1489873
Wednesday, December 25, 2024 12:53 AM IST
കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കയ്പമംഗലം ഗ്രാമ പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിനാണു രണ്ടാം സ്ഥാനം. സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.വത്സമ്മ അധ്യക്ഷത വഹിച്ചു. സിനിമസംവിധായകൻ ഷാജി അസീസ് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ ടി.കെ. ചന്ദ്രബാബു, വിനീതാ മോഹൻദാസ്, നിഷ അജിതൻ, ശോഭന രവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, ജോയിന്റ് ബിഡിഒ ഐബി, മതിലകം ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ ക്ലബ് അംഗങ്ങൾ, ഉദ്യാഗഗസ്ഥർ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇ.എസ്. ആമി, അനയ, മുഹമ്മദ് അഷ്ഫാക്ക്, വഫ സിറാജ് എന്നിവരെ ആദരിച്ചു.