ബോണ്‍ നാത്താലെ പോസ്റ്റ് കാർഡ് പുറത്തിറക്കി
1489875
Wednesday, December 25, 2024 12:53 AM IST
തൃശൂർ: ബോണ്‍ നത്താലെയോടനുബന്ധിച്ച് കേന്ദ്ര തപാൽ വകുപ്പ് ബോണ്‍ നത്താലെ പോസ്റ്റ് കാർഡുകൾ പുറത്തിറക്കി. ബിഷപ്സ് ഹൗസിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം.കെ. വർഗീസ്, തൃശൂർ പോസ്റ്റൽ സീനിയർ സൂപ്രണ്ട് പി. മുഹമ്മദ് ഷെരീഫ്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.
ബോണ്‍ നത്താലെ ചെയർമാൻ മോണ്‍. ജോസ് കോനിക്കര, വർക്കിംഗ് ചെയർമാൻ ഫാ. അജിത്ത് തച്ചോത്ത്, ജനറൽ കണ്‍വീനർ എ.ഐ. ആന്റണി, ചീഫ് കോ-ഓർഡിനേറ്റർ ജോജു മഞ്ഞില, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പബ്ലിസിറ്റി ചെയർമാൻ ഫാ. സിംസണ്‍ ചിറമ്മൽ, കണ്‍വീനർ ജോർജ് ചിറമ്മൽ, തപാൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് എം. സുനിൽ, അനുശ്രീ അശോക്, എ.വി. ഹരിപ്രസാദ് എന്നിവർ പ്രസംഗിച്ചു.