മത്സ്യ, മാംസ മാർക്കറ്റുകളിൽ സജീവമായി
1489813
Tuesday, December 24, 2024 7:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ക്രിസ്മസ് പടിവാതിൽക്കലെത്തിനിൽക്കേ മത്സ്യ-മാം സ മാർക്കറ്റുകളിൽ തിരക്കേറി. മീനിനും ഇറച്ചിക്കും കാര്യമായി വില ഉയരാത്തതിനാൽ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്. മീനുകളുടെ വരവിലും വർധനവുണ്ടായിട്ടുണ്ട്. മുനന്പം, ചാവക്കാട്, ചേറ്റുവ എന്നിവിടങ്ങളിൽനിന്നാണ് മീനുകൾ ഏറെയും എത്തുന്നത്.
മീൻ കറി, ഫ്രൈ എന്നിവയ് ക്കായുള്ള നുറുക്ക് മീനുകളിൽ ഇത്തവണ ഡിമാൻഡ് വറ്റയ് ക്കും പൂമീനും ആണെന്ന് കച്ചവടക്കാർ പറഞ്ഞു. ഇവയിൽ പൂമീൻ കിലോ 200 രൂപയും വറ്റ 400 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ഏരി- 300, വരയൻ-150, കരിമീൻ - 200 മുതൽ, ചൂര 200 എന്നിങ്ങനെയാണ് മറ്റു മീനുകളുടെ വില. അയലയ്ക്ക് 150 ഉം ചാളയ്ക്ക് 200 ഉം ആണ്്.
ക്രിസ്മസ് വിഭവങ്ങൾ തയാറാക്കുന്ന ജോലി കാറ്ററിംഗ് സ്ഥാ പനങ്ങൾ ഏറ്റെടുക്കുകയും സൂ പ്പർമാർക്കറ്റുകളിൽ മത്സ്യ-മാംസ കച്ചവടം സജീവമാകുകയും ചെയ്തതോടെ മാർക്കറ്റുകളിൽ ആളുകൾ എത്തുന്നില്ലെന്ന പരാതിയും ചിലർക്കുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി സെഞ്ച്വറിയടിച്ച് മുന്നേറിയിരുന്ന കോഴിവില ഡിസംബർ മാസത്തിൽ പലപ്പോഴും 100നു താഴെ പോയിരുന്നു. ഇന്നലെ 112- 117 രൂപയ്ക്കായിരുന്നു കച്ചവടം. പോത്തിറച്ചി -400, ആട് -800, പോർക്ക് - 400 എന്നിങ്ങനെയാണു വിലകൾ.
മീൻകറിയിൽ ഇടാനുള്ള പച്ചമാങ്ങയ്ക്കും ഇത്തവണ വില ഉയർന്നിട്ടില്ല. പുളി മാങ്ങ, റുമാനിയ, നീലൻ മാങ്ങകൾക്ക് 45 മുതൽ 55 വരെയാണു വില. സവാള, കിഴങ്ങ്, മുളക് എന്നിവയ്ക്ക് 50 രൂപ.