നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ
1489867
Wednesday, December 25, 2024 12:53 AM IST
ദേശീയപാതയോരത്ത്
നക്ഷത്ര മരം
നെല്ലായി: ക്രിസ്മസിനെ വരവേറ്റ് ദേശീയപാതയോരത്തെ പഞ്ഞിമരത്തിൽ നക്ഷത്രങ്ങൾ ഒരുക്കി. നെല്ലായി സെന്റ് മേരീസ് ഇടവകയിലെ കൊളത്തൂർ സെ ന്റ് ജോസഫ് കപ്പേളക്കു സമീപമുള്ള പഞ്ഞി മരത്തിലാണു സെന്റ് സെബാസ്റ്റ്യൻ കുടുംബയൂണിറ്റ് അംഗങ്ങൾ നക്ഷത്രങ്ങൾ സ്ഥാപിച്ചത്. നൂറിലധികം നക്ഷത്രങ്ങളാണ് ക്രയിൻ ഉപയോഗിച്ച് സ്ഥാപിച്ചത്. മരത്തിനു താഴെ മനോഹരമായ പുൽക്കൂടും ഒരുക്കിയിട്ടുണ്ട്. നക്ഷത്രങ്ങളുടെ സ്വിച്ച്ഓൺ വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ നിർവഹിച്ചു. പുതുവത്സരംവരെ നക്ഷത്രങ്ങൾ ഉണ്ടാകും.
"ഫെലിസ് നതാൽ 2024'
പള്ളിവളവ്: "ഫെലിസ് നതാൽ 2024' എന്ന പേരിൽ മതിലകം സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഒരുക്കിയ ക്രിസ്മസ് കരോൾ ഘോഷയാത്ര ശ്രദ്ധേയമായി. നൂറിൽപരം മാലാഖമാർ, ക്രിസ്മസ് പാപ്പമാർ, യഹൂദ സ്ത്രീകൾ, ആട്ടിടയർ, രാജാക്കന്മാർ തുടങ്ങി ഇടവകജനങ്ങൾ ഒന്നടങ്കം പങ്കെടുത്ത കരോൾ ഘോഷയാത്ര മതിലകം എസ്ഐ രമ്യ കാർത്തികേയൻ ഫ്ലാഗ് ഓഫ് ചെയ്തു.
വികാരി ഫാ. അരുൺ തെക്കിനെത്ത്, കരോൾ കൺവീനർ ജോണി വർഗീസ് കുറ്റിക്കാടൻ, ജോയിന്റ് കൺവീനർമാരായ ബിജു കല്ലറക്കൽ, ജസി സുരേഷ്, കേന്ദ്രസമിതി പ്രസിഡന്റ് തോംസൺ അരിമ്പൂപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
മൂന്നുമുറിയില്‍
മെഗാ കരോള്‍
കോടാലി: മൂന്നുമുറി സെന്റ്് ദി ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവക കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ നടന്ന "നോയല്ലേ 24' മെഗാകരോള്‍ ശ്രദ്ധേയമായി. ഇടവകയിലെ തെരുവീഥികളിലൂടെ പാട്ടും നൃത്തവുമായി നീങ്ങിയ കരോള്‍സംഘങ്ങള്‍ നാടിന് ആഘോഷരാവ് സമ്മാനിച്ചു.
യുവതീയുവാക്കള്‍ക്കൊപ്പം അമ്മമാരും നൃത്തചുവടുകളുമായി മെഗാകരോളില് സജീവമായി പങ്കെടുത്തു. ഇടവകയിലെ 27 കുടുംബയൂണിറ്റുകളെ സംയോജിപ്പിച്ച് പത്ത് മേഖലകളായി തിരിച്ച് സംഘടിപ്പിച്ച മെഗാകരോള്‍ ചെമ്പുച്ചിറയില്‍ ഇടവക വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസമിതി പ്രസിഡന്റ് ് റോയ് കല്ലമ്പി അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ.ജോ സഫ് തൊഴുത്തുങ്കല്‍, കൈക്കാ രന് ബിജു തെക്കന്‍, കേന്ദ്രസമി തി വൈസ് പ്രസിഡന്റ് ജസ്റ്റിന് മങ്കുഴി എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് കമ്മിറ്റി
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റ്് സോമന് ചിറ്റേത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദീന്‍ കളക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന്, കൗണ്‍സിലര്‍മാരായ എം.ആർ. ഷാജു, ജസ്റ്റിന് ജോണ്‍, എ.സി. സുരേഷ്, സത്യന് താനാഴികുളം, സണ്ണി നെടുമ്പാക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മി റ്റി ക്രിസ്മസ് സംഗമം നടത്തി. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജില്ലാ ഭാരവാഹികളായ സിജോയ് തോമസ്, പി.ടി.ജോർജ്, ജോസ് ചെന്പകശേരി, സേതുമാധവൻ, നഗരസഭ കൗണ്‍സിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, മാഗി വിൻസെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, അജിത സദാനന്ദൻ, കെ.സതീഷ്, ഫിലിപ്പ് ഒളാട്ടുപുറം, പോൾ നെരേപറന്പിൽ, അഷറഫ് പാലിയംതാഴത്ത്, ഡെന്നീസ് കണ്ണംകുന്നി, വിനീത് വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യഞ്ചിറ, ലാലു വിൻസെന്റ്, അനൂപ് എന്നിവർ പ്രസംഗിച്ചു.
സ്നേഹത്തണല്‍ ക്ലബ്
മുരിയാട്: വയോ മന്ദസ്മിതം മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 ല്‍ 60 വയസുകഴിഞ്ഞവരുടെ കൂട്ടായ്മയായ "സ്നേഹത്തണല്‍' ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മണി സജയന് അധ്യക്ഷത വഹിച്ചു. തോമസ് ചേനത്തുപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്കി. സജു ചന്ദ്രന്, ആശാവര്‍ക്കര്‍ അജിത രാജന്, സെക്രട്ടറി എ.എന്‍.രാജന്, ഉഷ ഭാസ്കരന്, സുരേന്ദ്രന് ചേലക്കുളത്ത്, സീത ഷണ്മുഖന്, പങ്കജം ഗോപി എന്നിവര്‍ പ്രസംഗിച്ചു.