ദേവാലയങ്ങളിൽ തിരുനാൾ ആഘോഷം
1489805
Tuesday, December 24, 2024 7:41 AM IST
െനല്ലായി പള്ളിയില്‍
കൊടകര: നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാള്‍ 27 മുതല്‍ 30 വരെ ആഘോഷിക്കും. 27ന് വൈകുന്നേരം ഫാ.റാഫേല്‍ പഞ്ഞിക്കാരന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന പാട്ടുകുര്‍ബാന, ലദീഞ്ഞ്,നൊവേന എന്നിവക്കു ശേഷം തിരുനാള്‍ കൊടിയേറും. വൈകുന്നേരം ഏഴിന് ദീപാലങ്കാര സ്വിച്ച് ഓണ്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.സി.ബിജുകുമാര്‍ നിര്‍വഹിക്കും.
28ന് രാവിലെ ആറിന് ഫാ.സിന്റോ നങ്ങിണി സിഎംഐയുടെ കാര്‍മികത്വത്തില്‍ പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് പാട്ടുകുര്‍ബാന, തിരുസ്വരൂപം എഴുന്നള്ളിച്ചുവെക്കല്‍, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് എന്നിവ നടക്കും. ഫാ. ഡെല്‍ബി തെക്കുംപുറം, ഫാ. ലിബിന് മച്ചിങ്ങല്‍ എന്നിവര്‍ സഹകാര്‍മികരാകും.
29ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 10.30ന് ഫാ. ടോം മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്റെ വചനസന്ദേശം എന്നിവയുണ്ടാകും. ഉച്ചകഴിഞ്ഞ് 3.30ന് വി.കുര്‍ബാന, പ്രദക്ഷിണം.
30ന് രാത്രി ഏഴിന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ഹിറ്റ് ഗാനമേള എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ വികാരി ഫാ. തോമസ് എളങ്കുന്നപ്പുഴ, ജനറല്‍ കണ്‍വീനര്‍ ബാബു പറപ്പുള്ളി, കൈക്കാരന് തോമസ് ചൂരയ്ക്കല്‍, കണ്‍വീനര്‍ സിജോ മഞ്ഞളി, ജോയിന്റ് കണ്‍വീനര്‍ ചാക്കുണ്ണി മാളിയേക്കല്‍ എന്നിവര്‍ പങ്കെടുത്തു.
ചാലക്കുടി തിരുകുടുംബ
ദേവാലയത്തിൽ
ചാലക്കുടി: തിരുകുടുംബ ലത്തീൻ ദേവാലയത്തിൽ തിരുനാൾ 27 ന് 5.30ന് ഫാ. ജോൺസൺ റോച്ച കൊടി ഉയർത്തും. 28 ന് രാവിലെ ഏഴിന് ദിവ്യബലി, 7.30 മുതൽ കുടുംബ യൂണിറ്റുകളിലേക്കുള്ള അമ്പു പ്രദക്ഷിണം. വൈകിട്ട് അഞ്ചിന് തിരുകുടുംബ കപ്പേളയിൽ നിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം. 5.30ന് പ്രസുദേന്തി വാഴ്ച, ദിവ്യബലി, പ്രദക്ഷിണം. ഫാ.ജോൺസൺ പങ്കേത്ത് മുഖ്യകാർമ്മികനാവും.
29 ന് തിരുനാൾദിനം. 9.30 ന് ദിവ്യബലി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആറിന് ഇടവക ദിനം പൊതു യോഗം, കലാപരിപാടികൾ, വാർത്താ സമ്മേളനത്തിൽ വികാരി ഫാ.ബഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ, ജനറൽകൺവീനർ സെബാസ്റ്റ്യൻ കുറ്റിപറമ്പിൽ, കൈക്കാരന്മാരായ ജോഷി മേച്ചേരി, ജോർജ് വലിയപറമ്പിൽ, ബെന്നി ഫ്രാൻസിസ്, രാജു ചാണശേരി എന്നിവർ പങ്കെടുത്തു.