കുന്നംകുളത്ത് വീട്ടിൽനിന്ന് 30 പവൻ സ്വർണം കവർന്നു
1490315
Friday, December 27, 2024 8:45 AM IST
കുന്നംകുളം: വീട് കുത്തിപ്പൊളിച്ച് 30 പവൻ സ്വർണം കവർന്നു. തൃശൂർ റോഡിൽ വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിലെ വഴിയിൽ താമസിക്കുന്ന ചന്ദ്രന്റെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.
താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ഭാര്യ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ താഴത്തെ ഒരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടിൽ പോയിരുന്ന മകൻ ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുറികളിലെ അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.