വ​ട​ക്കാ​ഞ്ചേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ പെ​ൻ​ഷ​ൻ​സം​ഘ​ട​ന​യ്ക്ക് ദാ​ന​മാ​യി ന​ൽ​കി.

തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രു​മ​ത്ര പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന മു​ല്ല​യ്ക്ക​ൽ​വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ, വി​ലാ​സി​നി(​മ​ത്ത​മ്മ) ദ​മ്പ​തി​ക​ളാ​ണ് ഏ​ഴു​സെ​ന്‍റ് ഭൂ​മി​യും കോ​ൺ​ക്രീ​റ്റ് വീ​ടും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ൻ തെ​ക്കും​ക​ര യൂ​ണി​റ്റി​ന് കൈ​മാ​റി​യ​ത്. വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​ത്മ​നാ​ഭ​ൻ 2004ൽ ​മ​രി​ച്ചു. റ​വ​ന്യു​വ​കു​പ്പി​ൽ​നി​ന്ന് സു​പ്ര​ണ്ടാ​യി വി​ര​മി​ച്ച വി​ലാ​സി​നി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും സ്വ​ത്ത് കെ​എ​സ്എ​സ്പി​യു​വി​ന് കൈ​മാ​റു​ന്ന​തി​നു വി​ൽ​പ്പ​ത്രം എ​ഴു​തി​വ​യ്ക്കു​ക​യും ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ക​യും​ചെ​യ്തു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സം​ഘ​ട​ന ഏ​റ്റെ​ടു​ത്ത​സ്ഥ​ലം ഇ​രു​വ​രു​ടേ​യും സ്മാ​ര​ക​മാ​ക്കി മു​ല്ല​യ്ക്ക​ൽ മ​ത്ത​മ്മ നി​ല​യ​മെ​ന്ന് പേ​രി​ട്ടു.

വി​ലാ​സി​നി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ​ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​വി. ദ​ശ​ര​ഥ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭ​ര​ത​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ലാ​സി​നി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ൻ മോ​ഹ​ന​ൻ വീ​ടി​ന്‍റെ താ​ക്കോ​ലും രേ​ഖ​ക​ളും കൈ​മാ​റി. സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം എ. ​രാ​മ​ച​ന്ദ്ര​ൻ വി​ലാ​സി​നി​യു​ടെ ഛായാ​ചി​ത്രം അ​നാഛാ​ദ​നം​ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ഇ. ഷെ​യ്ക്ക് അ​ബ്ദു​ള്ള, എം.​എ​സ്. ഏ​ല്യാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.