അനധികൃത കെട്ടിട നിർമാണം
1377582
Monday, December 11, 2023 1:47 AM IST
പുന്നംപറമ്പ്: ചെപ്പാറയിൽ ടൂറസിത്തിന്റെ മറവിൽ അനധികൃത കെട്ടിട നിർമാണവും കോടികളുടെ അഴിമതിയും ആരോപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെപ്പാറയിൽ പ്രതിഷേധ ധർണ നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിമാരായ ജിജോ കുരിയൻ, പി.ജെ. രാജു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.