ക്രൈസ്റ്റ് കോളജില്‍ നോവ സ്നേഹ സംഗമം
1377569
Monday, December 11, 2023 1:42 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ നോവയുടെ പതിനാറാമത് സ്നേഹ സംഗമം ഓര്‍മയിലെ പൂക്കാലം കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പൽ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. നോവ ചെയര്മാന് സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നടനും കോട്ടയം കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുമായ പി.ആര്. ജിജോയ്, മാധ്യമപ്രവര്ത്തകന് ലോനപ്പന് കടമ്പോട്, പരിസ്ഥിതി പ്രവര്ത്തകന് അഭി തുമ്പൂര്‍, ജീവകാരുണ്യ പ്രവര്ത്തകന് ജോഷി ആന്റണി മാപ്രാണം എന്നിവരെ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ഉപഹാരം നല്കി അനുമോദിച്ചു.
നോവയുടെ പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം രക്ഷാധികാരി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, പ്രിന്‍സിപ്പൽ റവ. ഡോ. ജോളി ആന്‍ഡ്രൂസിന് നല്കി നിര്‍വഹിച്ചു. നോവ സ്ഥാപകന്‍ പ്രഫ. കെ.ജെ. ജോസഫ്, കണ്‍വീനര്‍ പി.എഫ്. വിന്‍സെന്റ്, ട്രഷറര്‍ എ.വി. പ്രിയദര്‍ശിനി, പ്രിയന് ആലത്ത്, സി.കെ. തിലകന്, വി.പി. ഷിന്റോ, എം.കെ. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രഫ. കെ.ജെ.ജോസഫ്, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രഫ. വി.പി. ആന്റോ -മുഖ്യ രക്ഷാധികാരികള്‍, സുരേഷ് കടുപ്പശേരിക്കാരന്‍ -ചെയര്മാന്, പ്രിയന് ആലത്ത് -കണ്‍വീനര്‍, പി.എഫ്. വിന്‍സന്റ് -ട്രഷറര്‍, സി.ജെ. നിക്സന് -വൈസ് ചെയര്മാന്, എം.കെ. മുരളി -ജോയിന്റ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.