ചെലവിട്ടത് ലക്ഷങ്ങൾ; പണികൾ ബാക്കി
1377568
Monday, December 11, 2023 1:42 AM IST
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ ബാലിക്കുളത്തിലെ വെള്ളച്ചോർച്ച ഒഴിവാക്കാനും നടപ്പാത നിർമിക്കാനും പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമാണ പ്രവർത്തനം നടത്തിയിട്ടും പണികൾ പൂർത്തിയായില്ല. നിലവിലുണ്ടായിരുന്നതിനേക്കാൾ ഇരട്ടി വെള്ളം കുളത്തിൽ നിന്ന് ഇപ്പോൾ ചോർന്നുപോകുന്നുണ്ട്.
നടപ്പാതയുടെ നിർമാണീ പാതിവഴിയിലുമാണ്. ചോർച്ച മാറ്റുന്നതിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ചോർച്ച തീർക്കാൻ സാധിക്കാതെ പണി നിർത്തിയതിൽ ദുരൂഹതയുണ്ടെന്ന് കോണ്ഗ്രസ് ബൂത്ത് കമ്മറ്റി ആരോപിച്ചു.
പഞ്ചായത്ത് അധികൃതർ അടിയന്തിരമായി പ്രവർത്തികളുടെ പോരായ്മ പരിഹരിച്ച് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡൻറ് ബേബി പാനികളം, ബ്ലോക്ക് മെന്പർമാരായ സി.വി. ആൻറണി, പി.പി. പോളി, റപ്പായി നാലുകണ്ടൻ, ബിൻറോ വേരംപിലാവ്, ജോസ് കാഞ്ഞൂക്കാരൻ, എം.ഡി. സജി എന്നിവർ പ്രസംഗിച്ചു.