ഫാൻസി ഷോപ്പില്‍ അഗ്നിബാധ; 15 ലക്ഷം രൂപയുടെ നാശനഷ്ടം
1377564
Monday, December 11, 2023 1:42 AM IST
ചാലക്കുടി: മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാൻസി ഷോപ്പിൽ അഗ്നിബാധ. തീപിടിത്തത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് കടയുടമ.
രണ്ടാംനിലയിൽ പ്രവർത്തിച്ചിരുന്ന റോസ് ഡാൻസ് കളക്ഷൻസ് എന്ന ഫാൻസിഷോപ്പിനാണ് തീപിടിച്ചത്. കടയിലുണ്ടായിന്ന വസ്ത്രങ്ങൾ കത്തിനശിച്ചു. രാവിലെ ആറോടെയാണ് സംഭവം. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴസിനെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ ഷഫിക് അലി ഖാന്റെ നേതൃത്വത്തിൽ പൂട്ടി കിടന്ന കടയുടെ ലോക്ക് പൊളിച്ച് അകത്ത് കടന്നാണ് തീയണച്ചത്.