മതേതര ശക്തികളുടെ തിരിച്ചുവരവ് അനിവാര്യം: കുഞ്ഞാലിക്കുട്ടി
1377561
Monday, December 11, 2023 1:42 AM IST
തൃശൂർ: വർഗീയതയും വിഭാഗീയതയും രാജ്യത്തു പടരുന്പോൾ മതേതര, ജനാധിപത്യ ശക്തികളുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും അതിനു കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ഡിസിസി സംഘടിപ്പിച്ച സി.എൻ. സ്മൃതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ നിയമസഭ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, നേതാക്കളായ തോമസ് ഉണ്ണിയാടൻ, എം.പി. വിൻസെന്റ്, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ, എം.പി. ജാക്സണ്, എം.കെ. അബ്ദുൽ സലാം, ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, സി.ബി. ഗീത, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, ജെയ്ജു സെബാസ്റ്റ്യൻ, കെ.വി. ദാസൻ, രാജൻ പല്ലൻ, സതീഷ് വിമലൻ, സുബിബാബു, ഹരീഷ് മോഹൻ, ലീലാമ്മ തോമസ്, മനോജ് ചിറ്റിലപ്പള്ളി, ഏലിയാസ് പാണഞ്ചേരി, എൻ.എൽ. ജോബി, ലോനപ്പൻ ചക്കച്ചംപറന്പിൽ, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.