നൃത്തരൂപിണിയായി ഇന്ദുബാല
1377296
Sunday, December 10, 2023 3:02 AM IST
തൃശൂര്‍: ലാസ്യലയങ്ങളുടെ നൃത്തചാരുത പകർന്നാടിയ ഇന്ദുബാലയ്ക്ക് ഇത്തവണയും യുപി വിഭാഗം മോഹിനിയാട്ടം മത്സരത്തിൽ ഒന്നാംസ്ഥാനം. കഴിഞ്ഞ വര്‍ഷം ഓട്ടൻതുള്ളലിലും ഒന്നാംസ്ഥാനവും നേടിയിരുന്നു.
ഭരതനാട്യത്തിൽ എ ഗ്രേ ഡും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുച്ചിപ്പുടി മത്സരത്തിലും എ ഗ്രേഡുണ്ട്. മണലൂര്‍ ഗോപിനാഥിന്റെ കീഴില്‍ ഓട്ടന്തുള്ളല് അഭ്യസിക്കുന്ന കെ.എ. ഇന്ദുബാല ഇന്നു നടക്കുന്ന ഓട്ടന്‍ തുള്ളല്‍ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് ഇന്ദുബാല. എളവള്ളി നടനനികേതനം ഷീബ സഹദേവനാണു ഗുരു. സൂരജിന്റെ കീഴില്‍ കഥകളിയും പരിശീലിക്കുന്നുണ്ട്.
എളവള്ളി- കൊണ്ടരപ്പശേരി സതീഷിന്റെയും രേണുവിന്റെയും മകളാണ്. കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.