"ആദരണീയം 2023' അവാര്‍ഡ് മീറ്റ് ഇന്ന്
1377274
Sunday, December 10, 2023 2:45 AM IST
ഇരിങ്ങാലക്കുട: രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് "ആദരണീയം 2023' അവാര്‍ഡ് മീറ്റ് സംഘടിപ്പിക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും രൂപത മതബോധന പരീക്ഷകളില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയവരെയും വിദ്യാമിത്ര അവാര്‍ഡ് ജേതാവ് റവ. ഡോ. ഹര്‍ഷജന്‍ പഴയാറ്റില്‍ ഒഎഫ്എം, കര്‍മശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ഡോ. റോസ് മേരി വില്‍സണ്‍ കണ്ടംകുളത്തി, സംഘടനാ വൈഭവ് അവാര്‍ഡ് ജേതാവ് അഡ്വ. എ.പി. ജോര്‍ജ് എന്നിവരെയും ആദരിക്കും.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിക്കും. പ്രസിഡന്റ് പത്രോസ് വടക്കഞ്ചേരി അധ്യക്ഷത വഹിക്കും.
രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അനുഗ്രഹപ്രഭാഷണവും രൂപത ഡയറക്ടര്‍ ഫാ. ആന്റോ പാണാടന്‍ ആമുഖപ്രഭാഷണവും നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം മുഖ്യാതിഥിയായിരിക്കും. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി സിഎച്ച്എഫ്, ഡേവിസ് ഊക്കന്‍, തോമസ് തൊകലത്ത്, ഡേവീസ് തുളുവത്ത്, ഡേവീസ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിക്കും.