വിദ്യാര്‍ഥികളെ അനുമോദിച്ചു
1377269
Sunday, December 10, 2023 2:43 AM IST
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ ഫെലോഷിപ്പിന് അര്‍ഹരായ ക്രൈസ്റ്റ് കോളജിലെ പൂര്വവിദ്യാര്ഥികളെ കോളജ് ഫിസിക്സ് വിഭാഗം അനുമോദിച്ചു.
മേരിക്യൂറി ഫെലോഷിപ്പിന് അര്‍ഹയായ ഡോണാ ജോസഫ്, പോളണ്ടിലെ വാഴ്സെ യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറല്‍ ഫെലോഷിപ്പിന് അര്‍ഹയായ കെ.എസ്. സാന്ദ്ര എന്നിവര്‍ക്കു പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് ഉപഹാരങ്ങള്‍ നല്കി.
ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, ഫിസിക്സ് സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഒാര്‍ഡിനേറ്റര്‍ വി.പി. ആന്റോ എന്നിവര്‍ പ്രസംഗിച്ചു.