ഭക്ഷ്യോത്പ്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം
1377267
Sunday, December 10, 2023 2:43 AM IST
കയ്പമംഗലം: ശ്രീനാരായണപുരം പള്ളിനടയിൽ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനത്തിൽ മോഷണം. മിനി ലോറിയും പണവും കവർന്നു. പള്ളിനടയിൽ ഇ.ടി. ടൈസൺ എംഎൽഎ ഓഫീസിനു സമീപമുള്ള ബേക്കറി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ഫ്ലാവ്കോ ഫുഡ്സ് എന്ന സ്ഥാപനത്തിലാണു മോഷണം.
സ്ഥാപനത്തിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും സ്ഥാപനത്തിനു മുന്നിൽ നിറുത്തിയിട്ടിരുന്ന മിനിലോറിയും കവരുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിനു സ്ഥാപനത്തിലെത്തിയ ജീവനക്കാരാണു മോഷണവിവരം ആദ്യമറിഞ്ഞത്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.