പൊയ്യയിൽ ലോ കോളജ്; തറക്കല്ലിടൽ നാളെ
1377265
Sunday, December 10, 2023 2:43 AM IST
മാള: പൊയ്യ പഞ്ചായത്തിലെ പുളിപറമ്പിൽ കാലിക്കട്ട് സർവകലാശാലയുടെ കീഴിൽ ആരംഭിക്കുന്ന ലോ കോളജിനു നാളെ തറക്കല്ലിടും. സിഎഫ്ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോ കോളജ് ആരംഭിക്കുന്നത്.
അഞ്ചു നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി കെട്ടിടമാണു നിർമിക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികൾ, ലൈബ്രറി, ഷട്ടിൽ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, സ്വിംമ്മിംഗ് പൂൾ, ഓഡിറ്റോറിയം, 100 സീറ്റുകളുള്ള ഹോം തിയറ്റർ, ജിംനേഷ്യം തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ പഠിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ലോ കോളജായി ഇതിനെ വളർത്തുകയാണ് സിഎഫ്ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലക്ഷ്യമെന്നു മാനേജർ പി.ജെ. മാത്യു പറഞ്ഞു. നാളെ രാവിലെ 11നു മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയസ് കുമാർ തറക്കല്ലിടൽ നിർവഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. മുൻ എം.പി. ചാൾസ് ഡയസ്, കാലിക്കട്ട് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.