മൂന്നാമത് പാരാ അത്ലറ്റിക് മീറ്റ് ക്രൈസ്റ്റ് കോളജില്‍ നടന്നു
1377264
Sunday, December 10, 2023 2:43 AM IST
ഇരിങ്ങാലക്കുട: മൂന്നാമത് പാരാ അത്ലറ്റിക് മീറ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്നു. സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് തൃശൂര്‍, ദര്‍ശന സര്‍വീസ് സൊസൈറ്റി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റ്, തവനീഷ് സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്.
എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സൂപ്രണ്ട് പണ്ഡു സിന്ധു ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പൽ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ വിശിഷ്ടാതിഥിയായിരുന്നു.
സ്പോര്‍ട്സ് അസോസിയേഷന് ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ് തൃശൂര്‍ പ്രസിഡന്റും ദര്‍ശന സര്‍വീസ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. സോളമന് കടമ്പാട്ടുപറമ്പില്‍ സിഎംഐ ആമുഖപ്രഭാഷണം നടത്തി.
ദര്‍ശന സര്‍വീസ് സൊസൈറ്റി സെക്രട്ടറി ജോസഫ് അഗസ്റ്റിന്, ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ: സോണി ജോണ്‍, ദര്‍ശന ക്ലബ് പ്രസിഡന്റ് ഷിബിന്‍ ഹാരി എന്നിവര്‍ പ്രസംഗിച്ചു.
സമാപനയോഗം നാഷണല്‍ സ്പോര്‍ട്സ് അത്ലറ്റിക് കായിക താരം ജുവാന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ ദാസ് മുഖ്യാതിഥിയായിരുന്നു. അത്ലറ്റിക് മീറ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ദര്‍ശന സ്പര്‍ക്ക് ഒന്നാസ്ഥാനവും ദര്‍ശന ഫ്ലെയിം മഞ്ഞപ്പട രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
പഞ്ചഗുസ്തി മത്സരത്തില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം വിവിധ വിഭാഗം ഭിന്നശേഷിക്കാര്‍ പങ്കെടുത്തത് ശ്രദ്ധേയമായി. വടംവലി, പഞ്ചഗുസ്തി, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ്, 50,100, 200 മീറ്റര്‍ ട്രാക്ക് ഫീല്‍ഡ് മത്സരങ്ങള്‍, വില്‍ ചെയര്‍ റേയ്സ് 50 മീറ്റർ, 100 മീറ്റർ, ക്രച്ചസ് വോക്ക്, എന്നീ കായിക മത്സരങ്ങള്‍ വിവിധ വിഭാഗം ഭിന്നശേഷിക്കാര്‍ക്കായി നടത്തി.