അതിരൂപത ദിവ്യകാരുണ്യസെമിനാറും പ്രദക്ഷിണവും ഇന്ന്
1377260
Sunday, December 10, 2023 2:30 AM IST
തൃശൂർ: സഭാനവീകരണത്തിന്റെ ഭാഗമായി അതിരൂപതാതലത്തിൽ ഇന്നു ദിവ്യകാരുണ്യ സെമിനാറും പ്രദക്ഷിണവും സംഘടിപ്പിക്കും.
ഇന്നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വ്യാകുലമാതാവിൻ ബസിലിക്കയിൽ തെരഞ്ഞെടുക്കപ്പെട്ട 1000 പ്രതിനിധികൾക്കായി ദിവ്യകാരുണ്യ സെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വചനസന്ദേശം നൽകും.
വൈകീട്ട് നാലിനു ബസിലിക്കയിൽനിന്ന് ആരംഭിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഹൈറോഡ്, അരിയങ്ങാടി, കിഴക്കേകോട്ട വഴി ആറിനു ലൂർദ് പള്ളിയിൽ സമാപിക്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വരുന്നവർ വാഹനങ്ങൾ താഴെപ്പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ബൈക്കുകൾ - പുത്തൻപള്ളി ബൈബിൾ ടവർ, കാർ - മാർത്തമറിയം പള്ളി, ലത്തീൻ പള്ളി, ജൂബിലി ആശുപത്രി പാർക്കിംഗ് ഗ്രൗണ്ട്, ബസ് - പള്ളിത്താമം റോഡ്, ഇൻഡോർ സ്റ്റേഡിയം മുൻവശം, മണ്ണുത്തി ബൈപാസ്, വടക്കേ സ്റ്റാൻഡ്, പള്ളിക്കുളം കാൽഡിയൻ സെന്റർ പരിസരം.