കൈപ്പറമ്പിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
1377259
Sunday, December 10, 2023 2:30 AM IST
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടമുണ്ടായത്.
കാറിന്റെ വലതുഭാഗത്തെ രണ്ടു ഡോറുകൾക്കും മുൻപിലെ ടയറിനും കേടുപാടുകൾ സംഭവിച്ചു. മലപ്പുറം ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാറും കുന്നംകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മറ്റൊരു കാറിനെ മറികടന്നു വരുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് ലോറി ഡ്രൈ വർ പറഞ്ഞു. ടോറസ് ലോറി അമിതവേഗത്തി ലെത്തി കാറിൽ ഇടിക്കുകയായിരുന്നെന്ന് കാറിന്റെ ഡ്രൈവർ ആ രോപിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെനേരം ഗതാ ഗതം തടസപ്പെട്ടു.