ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്
1377258
Sunday, December 10, 2023 2:30 AM IST
വടക്കാഞ്ചേരി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു പരിക്ക്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തുവച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിനാണു പരിക്കേറ്റത്. തെക്കുംകര സ്വദേശി കൊട്ടിലങ്ങിൽ വീട്ടിൽ സ്വാലകിൻ (19) ആണു പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.