ഓട്ടുപാറയിൽ രണ്ടിടങ്ങളിൽ മോഷണശ്രമം
1377257
Sunday, December 10, 2023 2:30 AM IST
വടക്കാഞ്ചേരി: ഓട്ടുപാറയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണശ്രമം. വെള്ളിയാഴ്ച അർധരാത്രിയാണു മോഷണശ്രമം നടന്നത്. ജില്ലാ ആശുപത്രിക്ക് എതിർവശമുള്ള സ്വകാര്യ ലബോറട്ടറിയിലും മെഡിക്കൽ ഷോപ്പിലുമാണു മോഷണശ്രമം നടന്നത്. ഓട്ടുപാറയിലുള്ള ഡിഡിആർസി ഡയഗ്നോസിസ്, സരിത മെഡിക്കൽസ് എന്നീ സ്ഥാപനങ്ങളിലാണു വെള്ളിയാഴ്ച അർധരാത്രി മോഷ്ടാക്കൾ ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷണശ്രമം നടത്തിയത്.
ഡിഡിആർസി അജിലസ് ഡയഗ്നോസിസിൽ നിന്നും ഷട്ടറിന്റെ പൂട്ടു പൊളിച്ചതിനുശേഷം ഇവിടെ സ്ഥാപിച്ചിട്ടുള്ള ഗ്ലസ് കല്ല് ഉപയോഗിച്ച് തകർത്ത് അകത്തു കടക്കാൻ ശ്രമം നടത്തിയ നിലയിലാണ്. എന്നാൽ സ്ഥാപനത്തിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു ജീവനക്കാർ പറയുന്നു. രാവിലെ ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയാണു മോഷണംശ്രമം ആദ്യം അറിയുന്നത്. തുടർന്ന് വടക്കാഞ്ചേരി പോലീസിൽ അറിയിച്ചു. ഷട്ടറിന്റെ പൂട്ട് മോഷ്ടാക്കൾ കൊണ്ടുപോയി. സമീപത്തെ സരിത മെഡിക്കൽസിലും മോഷണശ്രമം നടന്നു.