ദേശക്കൂട്ടായ്മയില്‍ മമ്മിയൂര്‍ വിളക്കാഘോഷിച്ചു
1377256
Sunday, December 10, 2023 2:30 AM IST
ഗുരുവായൂര്‍: മമ്മിയൂര്‍ അയ്യപ്പ ഭക്ത സംഘത്തിന്റെ 67-ാമത് ദേശവിളക്കിന് ആയിരങ്ങൾ പങ്കെടുത്തു. അന്നദാനത്തിൽ20,000 ത്തിലേറെ പേര് ഭക്ഷണം കഴിച്ചു.ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്ന് വൈകീട്ട് പാലക്കൊമ്പ് എഴുന്നള്ളിച്ചു.പരക്കാട് തങ്കപ്പന്മാരാരുടെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം, 500 ലേറെ താലങ്ങള്‍, ഉടുക്കുപ്പാട്ട്, ഗജവീരന്മാര് എന്നിവ അകമ്പടിയായി.
മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ മരത്തം കോട് ജയദേവന് സ്വാമിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിളക്ക് ചടങ്ങുകള്‍. ഗുരുവായൂര്‍ കൃഷ്ണകുമാറിന്റെ അഷ്ടപദി, ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം, കോഴിക്കോട് പ്രശാന്ത് വര്‍മ്മ നയിച്ച മാനസ ജപലഹരി ജി.കെ. പ്രകാശനും സംഘവും അവതരിപ്പിച്ച സമ്പ്രദായ ഭജന എന്നിവയുണ്ടായി.
രാത്രി ശാസ്താംപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരിയുഴിച്ചില്‍ എന്നിവയോടെയായിരുന്നു സമാപനം.അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് സി. അനില്‍ കുമാര്‍,കെ.കെ. ഗോവിന്ദദാസ്, പി. സുനില്‍കുമാര്‍, അരവിന്ദന് പല്ലത്ത്, പി. അനില്‍കുമാര്‍, വി. ജനാര്‍ദ്ദന്‍, ഒ. രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദേശവിളക്ക് മഹോത്സവം
പഴയന്നൂർ: വെങ്ങാനെല്ലൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ജനുവരി ഒന്നു മുതൽ എട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുലർച്ചെ നാലിനു നട തുറക്കുന്നതോടെ നിത്യേനയുള്ള ചടങ്ങുകൾ ആരംഭിക്കും. എല്ലാ ദിവസവും രാത്രി എട്ടിന് അന്നദാനം ഉണ്ടാകും.