കുരിശ് സ്ഥാപിക്കലും ആശീർവാദവും
1377255
Sunday, December 10, 2023 2:30 AM IST
ചൂണ്ടൽ: പുതുക്കിപ്പണിയുന്ന ചൂണ്ടൽ സാൻതോം പള്ളിയുടെ പ്രധാന കുരിശ് സ്ഥാപിക്കലും ആശീർവാദകർമവും അൾത്താരയുടെ കല്ലിടൽകർമവും ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി നിർവഹിച്ചു. മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ, ചൂണ്ടൽ പള്ളി വികാരി ഫാ. സനോജ് അറങ്ങാശേരി എന്നിവർ വെഞ്ചരിപ്പുകർമം നിർവഹിച്ചു.