മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സഹോദരങ്ങളുടെ മക്കള്‍ മരണമടഞ്ഞു
1377072
Saturday, December 9, 2023 10:26 PM IST
ഇരിങ്ങാലക്കുട: സഹോദരങ്ങളുടെ മക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു. ആനന്ദപുരം തറയ്ക്കപ്പറമ്പില് വടക്കേക്കര നാണു മകന് ഗോപി (70), വടക്കേക്കര വേലപ്പന് മകന് രാജന് (62) എന്നിവരാണ് രാവിലെ 7.30 നും ഉച്ചതിരിഞ്ഞ് 4.30 നുമായി മരിച്ചത് . ഇരുവരും അയല്‍വാസികള്‍ കൂടിയാണ്.
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ വച്ച് രാവിലെ 7.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഗോപിയുടെ മരണം. ഗോപിയുടെ സംസ്കാരം നടക്കുന്നതിന് മുന്‍പ് പാടത്ത് പണിക്കാര്‍ക്ക് ചായ നല്‍കുന്നതിന് പോയ രാജന് വഴിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
വഴിയില്‍ വീണ് കിടക്കുന്നതായി കണ്ടെത്തിയ രാജനെ പണിക്കാര് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. ഗോപിയുടെ സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
ഗോപിയുടെ ഭാര്യ: അനിലകുമാരി. മക്കള്‍: പ്രീതി, കാര്‍ത്തിക് , പ്രദീഷ്. മരുമക്കള്‍: മനോജ്, സ്വാതി.
രാജന്റെ ഭാര്യ:സുധ. മക്കളില്ല. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.