ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചു
1377071
Saturday, December 9, 2023 10:26 PM IST
തളിക്കുളം: ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിൽ താമസിക്കുന്ന കുറുപ്പൻ വേലായുധൻ മകൻ രാജേഷ് (തമ്പി - 43 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30ഓടെ തളിക്കുളം നസീബ് ഓഡിറ്റോറിയത്തിനു സമീപമാണ് സംഭവം.
നിയന്ത്രണം വിട്ട ഓട്ടോ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. ഉടന്‍ ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. മാതാവ്: അല്ലി. സഹോദരങ്ങൾ: രാജു, രാജി.