ചാവക്കാട് യുവാവ് മുങ്ങി മരിച്ചു
1377070
Saturday, December 9, 2023 10:26 PM IST
ചാവക്കാട്: കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊയന്പത്തൂർ പോത്തന്നൂർ സ്വദേശി അശ്വിൻ ജോസ് (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ സുഹൃത്ത് അശ്വന്തിനോടൊപ്പം കടൽ കാണാനെത്തിയതായിരുന്നു.
ബ്ലാങ്ങാട് കോളനി പടിയിൽ ഇരുവരും കുളിക്കാനിറങ്ങി. രണ്ടുപേരും ചുഴിയിൽപ്പെട്ടു. ഇതുകണ്ട നാട്ടുകാരും കോസ്റ്റുഗാർഡും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അശ്വിൻ മരിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.