തെരുവുനായ ശല്യം: വലഞ്ഞ് വിദ്യാർഥികൾ
1377035
Saturday, December 9, 2023 2:13 AM IST
പഴയന്നൂർ: തെരുവുനായ ശല്യത്തിൽ വലഞ്ഞ് വിദ്യാർഥികൾ. പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലും വഴിയരികിലുമായി നിരവധി നായ്ക്കളാണ് വിഹരിക്കുന്നത്.
ഇത് സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അപകടഭീഷണിയായിരിക്കുകയാണ്. പതിനഞ്ചിലധികം നായ്ക്കളാണ് ഈ പരിസരത്തുള്ളത്. വിദ്യാർഥികളുടേയും സ്കൂളിലേക്കെത്തുന്ന വാഹനങ്ങളുടേയും നേരെ ഇവ കുരച്ച് ചാടുന്നതും പതിവാണ്.
വിദ്യാർഥികളുടെ ഭക്ഷണാവശിഷ്ടങ്ങൾ ധാരാളം ലഭിക്കുമെന്നതാണ് നായ്ക്കൾ ഇവിടെ വിഹരിക്കുന്നതിന്റെ പ്രധാന കാരണം. ഈ നായ്ക്കളെ തുരത്തി വിദ്യാർഥികൾക്ക് ഭയമില്ലാതെ സ്കൂളിലെത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രധാനാധ്യാപിക ഗീത ആവശ്യപ്പെട്ടു.