പോസ്റ്റിലെ പൊന്തക്കാടുകൾ വെട്ടി
1377033
Saturday, December 9, 2023 2:13 AM IST
ദീപിക ഇംപാക്ട്
വടക്കാഞ്ചേരി: ദീപിക വാർത്ത തുണയായി. വൈദ്യൂതി പോസ്റ്റിൽ പടർന്നു കയറിയ പൊന്തക്കാടുകൾ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വെട്ടിമാറ്റി.
കുമരനെല്ലൂർ ഒന്നാംകല്ല് ഉദയാനഗർ റോഡിലെ വൈദ്യുതി പോസ്റ്റിലാണ് പൊന്തക്കാടു വളർന്ന് അപകടാവസ്ഥയിലായിരുന്നത്. സംഭവുമായിബന്ധപ്പെട്ട് ദീപികയിൽവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കുകയായിരുന്നു.